കൊച്ചി : വ്യാജ ബാങ്ക് രേഖകൾ ചമച്ച് എസ്.ബി.ഐ ഗ്ളോബൽ ഫാക്ടേഴ്സ് ലിമിറ്റഡിൽ നിന്ന് 4.91 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ എട്ട് പ്രതികൾക്ക് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിലെ ഗ്രീൻവുഡ്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടത്തിയത്. കമ്പനിയുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെന്നാണ് കേസ്. മൂന്നു മുതൽ എട്ടുവരെ പ്രതികൾ ബിസിനസുകാരാണ്.
പ്രതികളും ശിക്ഷയും
കമ്പനിയുടെ മാനേജിംഗ് പാർട്ണർ എം.ആർ. സോമരാജൻ നായർ - ഏഴ് വർഷം കഠിന തടവും 75 ലക്ഷം രൂപ പിഴയും
പാർട്ണർ അനന്തനാരായണൻ ഭട്ട് - ആറ് വർഷം കഠിന തടവും 75 ലക്ഷം രൂപ പിഴയം
മട്ടാഞ്ചേരി സ്വദേശി കെ.എൻ. രാമചന്ദ്രൻ - ആറ് വർഷം കഠിന തടവും 40 ലക്ഷം രൂപ പിഴയും
മണ്ണുത്തി സ്വദേശി ബിജു ജോർജ് - അഞ്ച് വർഷം കഠിന തടവും 40 ലക്ഷം രൂപ പിഴയും മഹാരാഷ്ട്ര സ്വദേശി പോൾ അന്തോണി - ആറ് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും പൂനെ സ്വദേശി അജയ് ബാബുറാവു കഡ് - ആറ് വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും
മുംബയ് അന്ധേരി സ്വദേശി രാജ ചന്ദ്രശേഖര ഖര - ആറ് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
ഗുജറാത്ത് സ്വദേശി കൈലാഷ് അങ്കുഷ്ഭായ് വഡേക്കർ - ആറ് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും