കൊച്ചി : കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഫാ. പോൾ തേലക്കാട്ടും ഫാ. ആന്റണി കല്ലൂക്കാരനും നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോൾ മേയ് 30 മുതൽ ജൂൺ അഞ്ചുവരെ ഏഴു ദിവസം ചോദ്യംചെയ്യലിന് ഹാജരാാകൻ കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് തടയുകയും ചെയ്തു. ഇതനുസരിച്ച് പുരോഹിതർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് ഹർജികൾ പരിഗണിക്കുമ്പോൾ അന്വേഷണ സംഘം കോടതിയിൽ അറിയിക്കും. കേസിലെ മറ്റൊരു പ്രതി ആദിത്യ വളവിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.