കൊച്ചി: ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രി വാഴക്കാല ബ്രാഞ്ചിൽ ഹൃദ്രോഗത്തിന് ആയുർവേദ സ്പെഷ്യാലിറ്റി ക്ളിനിക് ശനിയാഴ്ച രാവിലെ പത്ത് മുതൽ നടക്കും. ശാന്തിഗിരി ആയുർവേദ കാർഡിയോളജി വിഭാഗം മേധാവി ഡോ.എസ്.പി. സുരേഷ് നേതൃത്വം നൽകും. എല്ലാവിധ ഹൃദ്രോഗങ്ങളും ബൈപ്പാസ്, ആൻജിയോപ്ളാസ്റ്റി, വാൽവ് സംബന്ധമായ അസുഖങ്ങളും ചികിത്സിക്കും.
ശനിയാഴ്ച ശാന്തിഗിരി എറണാകുളം ചിറ്റൂർ റോഡ് ശാഖയിൽ ഡോ.ശ്യാംചന്ദ്രന്റെ നേതൃത്വത്തിൽ റെറ്റിനോപതി, ഡയബറ്റിക് തിമിരം എന്നീ രോഗങ്ങൾക്കും സ്പെഷ്യാലിറ്റി ക്ളിനിക് നടക്കും.
ജൂൺ പന്ത്രണ്ടിന് ആർത്രൈറ്റിസ്, തേയ്മാനം, നടുവേദന, കഴുത്തുവേദന, ഡിസ്കിന് സ്ഥാനചലനം, മരവിപ്പ് തുടങ്ങിയവയയ്ക്ക് ഡോ.അനിയൻ ലാലിന്റെ നേതൃത്വത്തിൽ ഓർത്തോ ക്ളിനിക്കും സംഘടിപ്പിക്കും. സ്പെഷ്യാലിറ്റി ക്ളിനിക്കുകളിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷം നീളുന്ന പ്രിവിലേജ് കാർഡും നൽകും.