കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ നെവർ എൻഡിംഗ് സർക്കിൾ എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന ഏകദിന ചലച്ചിത്രമേളയായ മാൻഗ്രോവ്‌സിൽ ഒമ്പതിന് രണ്ട് ആസ്‌ട്രേലിയൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഫിലിപ്പ് നൊയ്‌സ് സംവിധാനം ചെയ്ത തട്ടിയെടുക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ രക്ഷപെടലിന്റെ കഥ പറയുന്ന റാബിറ്റ് പ്രൂഫ് ഫെൻസാണ് ആദ്യചിത്രം. കിംമോർഡന്റ് സംവിധാനം ചെയ്ത റോക്കറ്റ് രണ്ടാമത് പ്രദർശിപ്പിക്കും. തൃപ്പൂണിത്തുറയിലെ റിവർ ബോൺ സെന്ററാണ് പ്രദർശന വേദി. ഞായറാഴ്ച രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന മേളയിൽ പ്രവേശനം സൗജന്യം. ഫോൺ : 7034427777.