ആലുവ: ആലുവ സ്വദേശിനിയും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയുമായ ലത രാധാകൃഷ്ണൻ സർവീസിൽ നിന്നും വിരമിച്ച ദിവസം 'കാലം പൊഴിച്ചിട്ട തൂവലായ് ഓർമ്മകൾ' എന്ന 55 കവിതകളുടെ സമാഹാരം പുറത്തിറക്കി.
മാല്യങ്കര എസ്.എൻ.എം കോളേജ് മലയാള വിഭാഗം മേധാവി ഡോ. ടി.എച്ച്. ജിത പ്രകാശനം ചെയ്തു. ബി.എസ്.എൻ.എൽ എറണാകുളം എസ്.ടി.ആർ മേഖല തലവനായ വിനോദ് പി. എബ്രഹാം പുസ്തകം ഏറ്റുവാങ്ങി. ഏഴിക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭ അദ്ധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്മാരായ സ്‌നേഹചന്ദ്രൻ ഏഴിക്കര, സിന്ധു വിജയകുമാർ, സാജൻ പെരുമ്പടന്ന, പി.എച്ച്. സാബു, പ്രൊഫ. ഇ.കെ. പ്രകാശൻ, വിജയൻ പിള്ള, എന്നിവർ സംസാരിച്ചു.