കൊച്ചി : പ്രളയം തളർത്തിയ ക്ഷീരകർഷക മേഖലയ്ക്ക് രക്ഷാപദ്ധതികൾക്ക് കേന്ദ്ര സർക്കാർ മിൽമ എറണാകുളം മേഖലയ്ക്ക് 14.24 കോടി രൂപ അനുവദിച്ചു. അതിൽ 10.45 കോടി രൂപയും തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റാണ്. തകർന്ന കാലിത്തൊഴുത്ത് നവീകരണം മുതൽ നഷ്ടപ്പെട്ട പശുക്കൾക്ക് നഷ്ടപരിഹാരം വരെ ലഭിക്കും.

തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീരകർഷകർക്ക് പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്ന് മിൽമ ഭാരവാഹികൾ അറിയിച്ചു.

പദ്ധതികൾ

# പൂർണമായി തകർന്ന കാലിത്തൊഴുത്തിന് : 25,000 രൂപ വീതം. 500. ആകെ 125 ലക്ഷം.

# ഭാഗികമായി തകർന്ന തൊഴുത്തിന് : 15,000 രൂപ വീതം 1000 പേർക്ക്. ആകെ 150 ലക്ഷം.

# തൊഴുത്തിൽ വിരിക്കാൻ റബർ മാറ്റുകൾക്ക് 750 രൂപ വീതം 3000 പേർക്ക്. ആകെ 22.50 ലക്ഷം .

# 200 പശുക്കളെ വാങ്ങാൻ 30,000 രൂപ വീതം. ആകെ 60 ലക്ഷം

# 140 കിടാരികളെ വാങ്ങാൻ 15,000 രൂപ വീതം. ആകെ 21 ലക്ഷം

# പശുക്കളെയും കിടാരികളെയും കൊണ്ടുവരാൻ വാഹനച്ചെലവ് 2,500 രൂപ വീതം. ആകെ 8.50 ലക്ഷം രൂപ.

# പശുക്കളെയും കിടാരികളെയും ഇൻഷ്വർ ചെയ്യാൻ പ്രീമിയം 3,000 രൂപ, 1500 രൂപ നിരക്കിൽ. ആകെ 8.10 ലക്ഷം രൂപ.

# 400 ക്ഷീര സംഘങ്ങൾക്ക് പാലിലെ മായം പരിശോധിക്കുന്ന ഉപകരണം വാങ്ങാൻ 5,000 രൂപ വീതം. ആകെ 20 ലക്ഷം.

# അകിടുവീക്ക നിയന്ത്രണ പദ്ധതിക്ക് സഹായം 46 ലക്ഷം രൂപ.

# നാനൂറ് സംഘങ്ങൾക്ക് കമ്പ്യൂട്ടറും പ്രിന്ററും വാങ്ങാൻ 75,000 രൂപ വീതം. ആകെ 75 ലക്ഷം.

# 102 സംഘങ്ങൾക്ക് കെട്ടിടം നിർമ്മിക്കാൻ സഹായം 1.25 ലക്ഷം രൂപ വീതം. ആകെ 128 ലക്ഷം രൂപ.

# 200 മിൽക്കോ ടെസ്റ്ററുകൾ വാങ്ങാൻ 32,000 രൂപ വീതം. ആകെ 64 ലക്ഷം രൂപ.

# നൂറ് സ്മാർട്ട് എ.എം.സിയുകൾക്ക് 11,000 രൂപ വീതം. ആകെ 110 ലക്ഷം രൂപ.

# ആയിരം മിൽക്ക് ക്യാനുകൾ വാങ്ങാൻ 3,500രൂപ വീതം. ആകെ 35 ലക്ഷം രൂപ.

# വൈയ്ക്കോൽ വിതരണത്തിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ സഹായം. ആകെ തുക 60 ലക്ഷം.

# വിദൂര സ്ഥലങ്ങളിൽ നിന്ന് പാൽ എത്തിക്കുന്നതിന് കടത്തുകൂലി 40 ലക്ഷം രൂപ.