കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി മട്ടാഞ്ചേരി ഡിവിഷൻ തലത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഫോർട്ടുകൊച്ചി സെക്ഷൻ ആഫീസ് പരിസരത്ത് നടന്ന ചടങ്ങ് എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആനന്ദ് വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന സന്ദേശവും നൽകി. മട്ടാഞ്ചേരി എക്‌സിക്യുട്ടീവ് എൻജിനീയർ പി. ഷീബ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഇ മാരായ ജയ. ടി.എസ്, മോളിജ ലൂസി സേവ്യർ , എ.ഇമാരായ സിമി റഹിം, ബ്രൈറ്റ്‌സൺ ജൂഡ് , സ്മിത മാമ്പള്ളി, യൂണിയൻ പ്രതിനിധികളായ വി.പി. മിത്രൻ, പി.എസ്. ബിലാൽ എന്നിവർ സംസാരിച്ചു.