ആലുവ: ആലുവ ഗവ. ബോയ്‌സ് സ്‌ക്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ഫിസിക്കൽ സയൻസ് ഗ്രൂപ്പിൽ ഒഴിവുകൾ.സ്‌പോട്ട് അഡ്മിഷൻ ഇന്നലെ മുതൽ ആരംഭിച്ചു. എസ്.ടി, എസ്.സി വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് പൂർണ്ണമാണ്. ഫിസിക്കൽ സയൻസ് ഗ്രൂപ്പിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളാണുള്ളത്. ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള സ്ഥാപനം സ്വാശ്രയ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഫോൺ: 0484 2623573, 8547005028.