ആലുവ: കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോ പൊളിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഇന്ന് മുതൽ താൽകാലികമായി മാറും. എല്ലാ സർവീസുകളും ഇന്ന് മുതൽ ഡിപ്പോയ്ക്ക് മുമ്പിലൂടെ കടന്നു പോകും. ഡിപ്പോയ്ക്ക് മുമ്പിൽ നിന്ന് ആളെ കയറ്റി ഇറക്കി ബോർഡ് മാറ്റും. തുടർന്ന് സ്വകാര്യ സ്റ്റാൻഡിലെത്തി പുതിയ ട്രിപ്പ് ആരംഭിക്കുകയും ചെയ്യും. യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും കയറാം. എല്ലാ ഓർഡിനറി ബസുകളും മുനിസിപ്പൽ സ്റ്റാന്റിൽ കയറും. എല്ലാ റൂട്ടുകളിൽ നിന്നുള്ള ബസുകൾക്കും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.