kumari
തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും റീജിയണൽ ചെയർപേഴ്‌സൺ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും തോട്ടുമുഖം ക്യാമ്പ് സെന്ററിൽ റീജിയണൽ ചെയർപേഴ്‌സൺ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ റീജിയണൽ വിമൻസ്‌ഫോറം ചെയർപേഴ്‌സൺ സുധ തോമസ്, റീജിയണൽ സെക്രട്ടറി പോൾസൺ തോമസ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി സാം റോബർട്ട്, എബ്രഹാം കുരുവിള എന്നിവർ സംസാച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ വൈ എം സി എ കളിൽ സബ് റീജിയണൽ തലത്തിലും യൂണിറ്റ് തലത്തിലും പരിസ്ഥിതി ദിനാഘോഷങ്ങൾ നടത്തി.