നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 'നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ, ലക്ഷണങ്ങൾ' എന്നീ വിഷയങ്ങളിൽ ശിൽപ്പശാല സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖര വാരിയർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എലിസബത്ത് ക്ലാസെടുത്തു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഫ്രാൻസിസ് തറയിൽ, മിനി എൽദോ, ദിലീപ് കപ്രശ്ശേരി, റീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മഠത്തിമൂല, സിനി ജോണി, സാജിത ബീരാസ്, കെ.സി. രാജപ്പൻ, തുടങ്ങിയവർ സംസാരിച്ചു.