കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് നഗരത്തിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഹൈക്കോടതി ജംഗ്‌ഷന് സമീപം ലക്ഷ്മിതരു തൈ നട്ട് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, കെ.ജെ. ടോമി തുടങ്ങിയവർ പങ്കെടുത്തു.