കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹായത്തോടെ വടുതല ഡോൺ ബോസ്കോയിൽ നടത്തുന്ന സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് പരിശീലനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 18നും 35 നുമിടയിലുള്ള വനിതകൾക്ക് പങ്കെടുക്കാം. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. ഫോൺ: 9496083618, 0484- 2435386.