neerecode-bank
നീറിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകളുടെ വിതരണം ജില്ലാ ലൈബ്രററി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ആർ.രഘു നിർവഹിക്കുന്നു.

പറവൂർ : നീറിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും നടന്നു.സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ എം.കെ. ബാബു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. വൃക്ഷത്തൈകളുടെ വിതരണം ജില്ലാ ലൈബ്രററി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ആർ. രഘു നിർവഹിച്ചു.ഇൻഷുറ്വൻസ് തുക വിതരണം ആലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. ഉണ്ണി നിർവഹിച്ചു. പച്ചക്കറി അടുക്കള തോട്ട നിർമ്മാണത്തിൽ മികവ് തെളിയിച്ച വനിതയ്ക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ നൽകി. പി.എൻ.ഷിറാസ് ബാബു, ജയകുമാർ, ഉഷ ബാബു, കെ.വി.വേണു, ബാങ്ക് സെക്രട്ടറി എ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.