പറവൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. ചെറിയ പല്ലംതുരുത്തിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാജു മാടവന അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.ജി. വിജയൻ പരിസ്ഥിതി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എം.ബി. മനോഹരൻ, ട്രഷറർ ടി.എ. ദിലീപ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് രാജൻ വർക്കി, ചിറ്റാറ്റുകര പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനിൽ ദാസ് എന്നിവർ സംസാരിച്ചു.