bank-new-madhiram
വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു. പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന മടപ്ലാതുരുത്ത് ശാഖയും സായാഹ്ന ശാഖയും എസ്.ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മീറ്റിംഗ് ഹാൾ പി. രാജുവും സേഫ് ഡെപ്പോസിറ്റ് ലോക്കർ അസി.റജിസ്ട്രാർ ജനറൽ എൻ. വിജയകുമാറും ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷൈല, ടി.ആർ. ബോസ് തുടങ്ങിയവർ സംസാരിച്ചു.