വൈപ്പിൻ: ചെറായി നന്മ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണ ക്ലാസ് നടത്തി. എറണാകുളം ജില്ല വിമുക്തി കോർഡിനേറ്റർ വി.ടി. ജോബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അരവിന്ദാക്ഷൻ.ബി.തച്ചേരി, ടി.വി.ജോർജ്, തോമസ്, എൽദോ, ആന്റണി, ജസ്റ്റിൻ, റാണി കുഞ്ഞുമോൻ, രത്‌നം വേണു, വാസന്തി, ഗ്രേസി ജോയ് എന്നിവർ സംസാരിച്ചു.