തൃക്കാക്കര: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത്, ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിൽ ജാഗ്രതാ പരിശീലനം നൽകി. 19 ഹെൽത്ത് ബ്ലോക്ക് അടിസ്ഥാനത്തിലായിരുന്നു പരിശീലനം. 2983 പേർ പങ്കെടുത്തു. നിപ രോഗിയ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകി. ഐ.എം.എയുടെ സഹകരണത്തോടെ. എല്ലാ സർക്കാർ ആശുപത്രികളിലെയും ഓരോ മെഡിക്കൽ ഓഫീസർമാർക്കും മെന്റൽ ഹെൽത്ത് കൗൺസിലർമാർക്കും പരിശീലനം നൽകി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വടക്കേക്കര ഭാഗത്ത് വവ്വാലുകൾ കൂട്ടമായി കാണപ്പെടുന്ന പ്രദേശങ്ങൾ വനംവകുപ്പ് പരിശോധിച്ചു. മൂന്ന് പ്രധാന സ്ഥലങ്ങൾ കണ്ടെത്തി. ഇവയെ കുരുക്കാൻ നെറ്റ് കെട്ടാൻ തീരുമാനിച്ചു.