thumbayil
കാഞ്ഞൂർ പാറപ്പുറം തൂമ്പായിൽ ഫാമിലി ട്രസ്റ്റ് വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കാഞ്ഞൂർ പാറപ്പുറം തൂമ്പായിൽ ഫാമിലി ട്രസ്റ്റിന്റെ 14ാമത് വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ടി.ഐ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പഠനോപകരണ വിതരണം നടത്തി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ സുധർമ മുഖ്യപ്രഭാഷണം നടത്തി. സ്കോളർഷിപ്പ് വിതരണം ട്രസ്റ്റ് സ്ഥാപക സെക്രട്ടറി ടി.ബി. രവി നിർവഹിച്ചു. ടി.എം. ദേവരാജൻ, ടി.ബി. രണദിവെ, ടി.എൻ. വേലായുധൻ, ടി.എസ്. സുബിർ, ടി.എസ്. മനോജ്, ടി.എച്ച്. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു. സത്യൻ താന്നിപ്പുഴ രചിച്ച കുരുവിയും തത്തയും എൽദോസ് കുന്നപ്പിള്ളി പ്രകാശനം ചെയ്തു.