അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റ ഭാഗമായി പരിസ്ഥിതി ദിനം ആഘോഷിച്ചു. കോളേജ് അങ്കണത്തിൽ നടന്ന ഫലവൃക്ഷ തൈ നടീൽ ചെയർമാൻ ഡോ പോൾ മുണ്ടാടൻ ഉത്‌ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നിരവധി തൈകൾ കോളേജിന്റെ ക്യാമ്പസ്സിൽ വിദ്യാർത്ഥികൾ നട്ടു.പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക് വൈസ് പ്രിൻസിപ്പൽ ഡോ സി ഷീല , അക്കാദമിക് ഡയറക്ടർ ഡോ കെ എസ് എം പണിക്കർ , ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് സി ചാണ്ടി ഫിസാറ്റ് നേച്ചർ ക്ലബ് കോ ഓർഡിനേറ്ററുമാരായ ഡോ സരസ്വതിയമ്മ, പ്രൊഫ ജിജി ആന്റണി , ധനീഷ് കെ ഐ ഡീൻ ഡോ സണ്ണി കുര്യാക്കോസ് ഡോ ജോസ് ചെറിയാൻ , സിനോ വർഗീസ് ഷിൻടോ സെബാസ്റ്റ്യൻതുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.