പറവൂർ : കനിവ പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാർഷികം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പറവൂർ ടൗൺ ഹാളിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിക്കും. പി. രാജീവ്, എസ്. ശർമ്മ എം.എൽ.എ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സി.എൻ. മോഹനൻ, ലില്ലി ജോസ് ആൻഡ് ഡെറിക് ജോസ്, എൻ.എസ്. അനിൽകുമാർ, കെ.എൻ. വിനോദ് തുടങ്ങിയവർ സംസാരിക്കും. ഡോ. സി.എൻ. മോഹൻ നായർ, ടി.ആർ. രാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.