കൊച്ചി : കൈവരിയില്ലാത്ത ചിറയ്ക്കൽ പാലത്തിന് പ്രതീകാത്മക കൈവരികെട്ടി പ്രതിഷേധിച്ചു. കോട്ടയം - എറണാകുളം റൂട്ടിൽ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പുത്തൻകാവ് - കാഞ്ഞിരമറ്റം റോഡിൽ കോണോത്തുപുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ തകർന്നുപോയ കൈവരികൾ പുനർനിർമ്മിക്കണമെന്നും കാൽനടപ്പാതയോടെ പാലം പുതുക്കിപ്പണിയാൻ അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഉദയംപേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദയംപേരൂർ യൂണിറ്റ് ഭാരവാഹികളായ പി.വി. സജീവ്, യു.പി. സൗന്ദരരാജൻ, ബിനു ജോൺ, യൂത്ത് വിംഗ് നേതാക്കളായ ബാരിഷ് വിശ്വനാഥ്, വി.വി. സനീഷ്, സോളി.കെ.ശിവരാമൻ, അജിത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി