തൃക്കാക്കര : ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടപ്പള്ളി - പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രതിരോധ പരിശീലനം നടത്തി . ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ. ജിനു ആനി ജോസ് ക്ലാസെടുത്തു.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ , ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , പള്ളുരുത്തി ഇടപ്പള്ളി ബ്ലോക്കിന് കീഴിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.