പറവൂർ : മടപ്ലാതുരുത്ത് ഒതുംബുംകാട് ധർമ്മദൈവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഇന്ന് തുടങ്ങും. രാവിലെ പത്തിന് മേയ്ക്കാട്ട് മനക്കൽ ജാതദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നാഗയക്ഷിക്ക് നൂറുംപാലും, വൈകിട്ട് ഏഴിന് സർപ്പബലി. നാളെ രാവിലെ പത്തരയ്ക്ക് വടക്കേ സർപ്പക്കാവിൽ നൂറുംപാലും, വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴിന് സർപ്പബലി, 10ന് രാവിലെ പത്തരയ്ക്ക് തെക്കേ സർപ്പക്കാവിൽ നൂറുംപാലും, വൈകിട്ട് ഏഴിന് സർപ്പബലി, പ്രതിഷ്ഠാദിനനായ 11ന് പുലർച്ചെ തന്ത്രി നെടുമ്പിള്ളി തരണനല്ലൂർ സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം, വിശേഷാൽ പൂജ, നവകം, പഞ്ചഗവ്യം, രാവിലെ പത്തിന് സാക്സോ ഫോൺ വാദനം, ഉച്ചക്ക് പന്ത്രണ്ടിന് അമൃത ഭോജനം. വൈകിട്ട് ആറരയ്ക്ക് ദീപക്കാഴ്ച, വാദ്യമേളം, അത്താഴപൂജ തുടർന്ന് നട അടക്കൽ എന്നിവ നടക്കും.