കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ എസ് എഫ് ഐ വിദ്യാർത്ഥികൾ സമരം നടത്തി.
ഹോസ്റ്റൽ സൗകര്യവും, മെസ്സും നവീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.സി.യുടെ മുഖ്യ കവാടം വിദ്യാർത്ഥികൾ ഉപരോധിച്ചു. സമരത്തെ തുടർന്ന് അധികൃതർ അനുകൂല നടപടികൾ സ്വീകരിച്ചുവെന്നും , സമരം വിജയിപ്പിച്ചുവെന്നും എസ് എഫ്.ഐ അവകാശപ്പെട്ടു.അടഞ്ഞ് കിടന്ന പ്രിയംവദ, അനസൂയ മെസ്സുകളിലേക്ക് 50,000 രൂപ അനുവദിച്ചതായി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ജോയ് സ് കുര്യൻ പറഞ്ഞു. പ്രതിഷേധ സമരത്തിൽ ജീവൻ, ടിനോ തോമസ്, ഫെലീന സി.എൽ., അമൽ കെ മോൻ എന്നിവർ നേതൃത്വം നൽകി.