കൊച്ചി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ളെെകോയിലെ ദിവസവേതന തൊഴിലാളികളും പാക്കിംഗ് തൊഴിലാളികളും അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക് . സപ്ളെെകോ വർക്കേഴ്സ് ഫെഡറേഷൻ (എ.എെ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഇപ്പോൾ ലഭിക്കുന്ന 425 രൂപ അപര്യാപ്തമാണെന്ന് സമരസമിതി കൺവീനർ കമലാ സദാനന്ദൻ പറഞ്ഞു. പത്താംതീയതി സപ്ളെെകോ ഹെഡ് ഒഫീസിനുമുമ്പിൽ നടത്തുന്ന സത്യാഗ്രഹം എ.എെ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജെ. ഉദയഭാനു, പി. രാജു, കെ.കെ. അഷ്റഫ്, കെ. മല്ലിക എന്നിവർ പ്രസംഗിക്കും.
ദിവസവേതനതൊഴിലാളികളേയുംപാക്കിംഗ് തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക, മിനിമം വേതനം 600 രൂപയാക്കുക , പെൻഷൻ , ഗ്രാറ്റുവിറ്റി , പ്രസവാനുകൂല്യങ്ങൾ എന്നിവ നൽകുക എന്നിവയാണ് ആവശ്യങ്ങൾ.