കൊച്ചി : ജലശുദ്ധീകരണശാലകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച നഗരത്തിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
രാവിലെ ആറുമുതൽ രാത്രി പത്തുവരെ കൊച്ചി, മരട് നഗരസഭകൾ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, ചേരാനല്ലൂർ പഞ്ചായത്തുകളിലുമാണ് കുടവെള്ളം മുടങ്ങുക. ആലുവ ജലശുദ്ധീകരണശാല, പിറവം പാഴൂർ പമ്പ് ഹൗസ് എന്നിവിടങ്ങളിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.