നെടുമ്പാശേരി: എറണാകുളം പാർലമെന്റ് നിയോജക മണ്ഡലം നിയുക്ത എം.പി ഹൈബി ഈഡൻ കുന്നുകര, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി. കുന്നുകര പഞ്ചായത്തിലെ ഐരൂരിൽ നിന്നും ആരംഭിച്ച് ആലങ്ങാട് പഞ്ചായത്തിലെ മാളികംപീടിക ജംഗ്ഷനിൽ സമാപിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ജമാൽ മണക്കാടൻ, കെ.കെ. ജിന്നാസ്, കെ.വി. പോൾ, ബാബൂ മാത്യു, ഫ്രാൻസിസ് തറയിൽ, സി.യു. ജബ്ബാർ, പോൾ പി ജോസഫ്, എം.എ. സുധീർ, ഇ.എം. സബാദ്, പി.പി. സെബാസ്റ്റ്യൻ, എം.എ. അബ്ദുൾ ജബ്ബാർ, സി.എം. മജീദ്, ഷജിൻ ചിലങ്ങര,സി.ടി. ജോസ്, ബിന്ദു സെബാസ്റ്റ്യൻ, സീന സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.