കൊച്ചി: ഒഴിച്ചുകൂടാനാകാത്തതാണ് ഡിജിറ്റൽ സാന്നിദ്ധ്യമെങ്കിലും അച്ചടിമാദ്ധ്യമങ്ങളുടെ പ്രസക്തി എന്നും നിലനിൽക്കുമെന്ന് ഇന്ത്യൻ ലാംഗ്വേജസ് ന്യൂസ്‌ പേപ്പേഴ്‌സ് അസോസിയേഷൻ (ഇൽന) പ്രസിഡന്റും ഡൽഹി പ്രസ് പബ്ലിഷറുമായ പരേഷ് നാഥ് പറഞ്ഞു.

ഇൽന സംഘടിപ്പിച്ച ദ്വിദിന ഡിജിറ്റൽ പബ്ലിഷിംഗ്, മാർക്കറ്റിംഗ് ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ മണ്ണിലെഴുതുന്നതുപോലെയാണ്. അച്ചടിച്ചതാണ് എന്നും നിലനിൽക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ബിഗോയാസിയോ സ്ഥാപകൻ അലോക് അഗർവാൾ ക്ലാസുകൾ നയിച്ചു. അസ്‌ട്രോവിഷൻ ഡയറക്ടർ അർജുൻ രവീന്ദ്രൻ, ജോസഫ് കുംപ, സിമെർക്കുറി സ്ഥാപകൻ ജേക്കബ് എം. ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇൽന കേരള പ്രസിഡന്റ് കുര്യൻ ഏബ്രഹാം പ്രസംഗിച്ചു.