പള്ളുരുത്തി: പുത്തൻതോട് ഗവ. സ്കൂളിൽ ടെന്നീസ് കോർട്ടിന് 40 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്താണ് സിന്തറ്റിക്ക് ടെന്നീസ് കോർട്ടാണ് നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം ടി.വി. അനിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, പ്രധാനഅദ്ധ്യാപിക ജോളി, അനിതാ ബാബു, പ്രവീൺ ദാമോദര പ്രഭു, ഫ്രാൻസിസ് അസീസി തുടങ്ങിയവർ സംബന്ധിച്ചു.