കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് ക്രമീകരണങ്ങളുമുണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

 രാവിലെ ആറുമുതൽ 9.30 വരെ പാർക്ക് അവന്യു റോഡ്, ഡി.എച്ച്. റോഡ്, എം.ജി. റോഡു മുതൽ വാത്തുരുത്തി റെയിൽവേ ഗേറ്റുവരെ ഗതാഗത നിയന്ത്രണവും പാർക്കിംഗ് നിരോധനമുണ്ടാകും. ഈ റോഡുകളിൽ 8.30 മുതൽ 9.20 വരെ ഗതാഗതം അനുവദിക്കില്ല.
 പശ്ചിമകൊച്ചിയിൽ നിന്ന് നഗരത്തിലേക്കും തിരികെ പോകുന്നവരും തേവരഫെറി.കുണ്ടന്നൂർ, വൈറ്റില വഴി തിരിഞ്ഞുപോകണം