പള്ളുരുത്തി: മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയായിരുന്നു. എം. സ്വരാജ് എം.എൽ.എ, ഡോ.കെ.എം. ദിലീപ്, ഡോ.വി.ബി. അജിതൻ, ഡോ.ഡി. ഷൈൻകുമാർ, ഡോ. പി.സി. സുനിൽകുമാർ, റജീനബീവി , ഡോ.എസ്. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. 46.25 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.