മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ നിയുക്ത എം.പി. ഡീൻ കുര്യാക്കോസിന് വാളകം പഞ്ചായത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 30 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കടാതി പള്ളിത്താഴത്തു നിന്നാരംഭിച്ച സ്വീകരണപരിപാടി മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. മേക്കടമ്പ് പള്ളിത്താഴത്ത് പര്യടനപരിപാടി സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണത്തിന് മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജ്, പി.എസ്. സലിംഹാജി, കെ.എം. സലിം, കൃഷ്ണൻനായർ, ഉല്ലാസ് തോമസ്, കെ.എം. മാത്തുക്കുട്ടി, സാബു പി. വാഴയിൽ, വി.വി. ജോസ്, വി.കെ. ജോസ്, എ.സി. എൽദോസ്, കെ.വി. ജോയി, തോമസ് ഡിക്രൂസ്, സി.വി. ജോയി, ആർ. രാമൻ, ബേസിൽ പൗലോസ്, തുടങ്ങിയവർ നേതൃത്വം നൽകി.