പെരുമ്പാവൂർ: കണ്ണൂർ വിമാനത്താവളത്തിൽജോലി വാഗ്ദ്ധാനം ചെയ്ത് 42.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പുനലൂർ മണിയാർ കരയിൽ രജനിഭവനിൽ റെജിയെ (38) പൊലീസ് അറസ്റ്റു ചെയ്തു.ഒളിവിലായിരുന്ന പ്രതിയെ അഹമ്മദാബാദ് എയർ പോർട്ടിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അശമന്നൂർ പുന്നയം ഭാഗത്ത് താഴത്തുമനയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അനൂപിനും ഭാര്യയ്ക്കും ഭാര്യ സഹോദരിയുടെ മകൾക്കും ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പല തവണയായി 29.50 ലക്ഷം രൂപഇയാൾതട്ടിയെടുത്തിരുന്നു. 2018 ഫെബ്രുവരിയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് സോബിൻ എന്നയാളിൽ നിന്നും 13 ലക്ഷം രൂപയുംതട്ടിയെടുത്തു. പ്രതിക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് അഹമ്മദാബാദ് എയർ പോർട്ടിൽപ്രതി​ കുടുങ്ങി​യത്.ഹിൻഡ് വെയർ കമ്പനിയുടെ സർവ്വീസ് മാനേജരായിരുന്ന പ്രതി കാലടിയിലുള്ള യന്ത്ര എന്നസ്ഥാപനത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് 15 ലക്ഷം രൂപയുടെ സാമ്പത്തീക തിരിമറി നടത്തിയിരുന്നു.കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ലക്ഷം രൂപയുടെ തട്ടിപ്പും ഇതേരീതിയിൽ ഇയാൾ നടത്തി. പെരുമ്പാവൂർ ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി