കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സിൽ ഡി.എസ്.ടി- സെർബ് സ്‌പോൺസർ ചെയ്യുന്ന നോൺ ലീനിയർ ഒപ്റ്റിക്‌സുമായി ബന്ധപ്പെട്ട പ്രൊജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. ഫെല്ലോഷിപ്പ് തുക പ്രതിമാസം 25000 രൂപയും വീട്ടുവാടകബത്തയും. ഫസ്റ്റ് ക്ലാസോടെ എം.എസ്‌സി ഫിസിക്‌സ്/ ഫോട്ടോണിക്‌സ് അല്ലെങ്കിൽ എം.ടെക് ഒപ്‌റ്റോ ഇലക്ട്രോണിക്സ് ആൻഡ് ലേസർടെക്‌നോളജി/ അപ്ലൈഡ് ഒപ്റ്റിക്‌സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു.ജി.സി നെറ്റ്/ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. നിയമനം പൂർണമായും താത്കാലിക അടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റ സഹിതം 14 ന് മുമ്പായി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി 682022 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് photonics.cusat.ac.in . ഫോൺ: 0484- 2575848.