കൊച്ചി : എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന വെെസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റിന്റെ 32 - മത് വാർഷിക സമ്മേളനം ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടന്നു.. 210 ക്ളബുകളിൽ നിന്നായി 1500 പ്രതിനിധികൾ പങ്കെടുത്തു. ബിസിനസ് സെഷനിൽ മുൻ റീജണൽ ഡയറക്ടർ ജോയി ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ളബുകൾക്കും വ്യക്തികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നിയുക്ത ഇന്ത്യാ ഏരിയാ പ്രസിഡന്റ് വി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജോയ് ആലപ്പാട്ട്, ജോസഫ് കോട്ടൂരാൻ , പി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു..റീജിയണൽ ഡയറക്ടറായി അഡ്വ. ബാബു ജോർജ് , സെക്രട്ടറിയായി സി.എം. കയ്സ് എന്നിവർ സ്ഥാനമേറ്റു.
വെെസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൻ കാൻസർ ബോധവത്കരണത്തിനും ചികിത്സയ്ക്കുമായി ഈ വർഷം അഞ്ച് കോടി രൂപ ചെലവഴിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്ക് ചികിത്സയ്ക്കുവേണ്ട മുഴുവൻ ചെലവും വഹിക്കുമെന്ന് റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ് , സെക്രട്ടറി സി.എം. കയ്സ് എന്നിവർ പറഞ്ഞു.