കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിറവം സവീസ് സഹകരണ ബാങ്ക് പിറവം മേഖലയിൽ 3000 കശുമാവിൻ തെെകൾ നട്ടു. കഴിഞ്ഞവർഷം അയ്യായിരം പ്ളാവിൻതെെകൾ നട്ടിരുന്നു. നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി.കെ. പ്രകാശ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ വി.ആർ സോമൻ അദ്ധ്യക്ഷത വഹിച്ചു. ഏലിയാമ്മ ഫിലിപ്പ്, കെ.കെ.സുരേഷ് , മുരളി മരങ്ങോളിൽ , സെക്രട്ടറി ഇൻ ചാർജ് കെ.റെനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പിറവം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വൃക്ഷത്തൈനടീൽ നഗരസഭാ ചെയർമാൻ സാബു കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷ അന്നമ്മ ഡോമി, പ്രതിപക്ഷ നേതാവ് അജേഷ് മനോഹർ , കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, ബെന്നി വർഗീസ്, സോജൻ ജോർജ്, എെഷാ മാധവൻ, സിജി സുകുമാരൻ, മോളി വർഗീസ്, നഗരസഭാ ജീവനക്കാർ , കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.