കൊച്ചി: മാർബിൾ, ഗ്രാനൈറ്റ് രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ഒൻപതാമത് ഷോറൂം വൈറ്റിലയിൽ പ്രവർത്തനം ആരംഭിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേർന്ന് പുതിയ ഷോറൂം നാടിന് സമർപ്പിച്ചു. 25 വർഷം മുമ്പ് രാജസ്ഥാൻ വിലയ്ക്ക് മാർബിൾ വിൽക്കുമെന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ സൗമിനി ജയിൻ, ആനത്തലവട്ടം ആനന്ദൻ, എ. എൻ. രാധാകൃഷ്ണൻ, ഗായിക റിമി ടോമി, തോട്ടയ്ക്കാട് ശശി, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, ബീനാ വിഷ്ണു ഭക്തൻ, വി.ബി. രൂപേഷ്, രൂപേഷ്, റിത്വാൻ തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
വൈവിദ്ധ്യങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. 1800 ൽ പരം ഫ്ളോർ ടൈലുകൾ,360 ൽ പ്പരം വാൾ ടൈലുകൾ, 120 ൽപ്പരം ഗ്ലാഡിംഗ്, 75 ൽ പരം പോർച്ച് ടൈലുകൾ എന്നിവ ഷോറൂമിലുണ്ട്. 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് വിഷ്ണു ഭക്തൻ പറഞ്ഞു.