ഫോർട്ട് കൊച്ചി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനംഎന്നആശയത്തി​ന് 31 വർഷം. 1988ലാണ് ആദ്യമായി നിരോധനം നിലവിൽ വരുന്നത്. മൺസൂൺ കാലം മീനുകളുടെ പ്രജനനകാലമാണെന്നും ഈ സമയത്ത് കടലിൽ മത്സ്യ ബന്ധനം നി​രോധി​ക്കണമെന്നുമുള്ള അഭിപ്രായം ഡോ.കലവർ കമ്മറ്റിയാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചത്. പ്രൊഫ.ബാലകൃഷ്ണൻ നായർ കമ്മറ്റിയാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരോധനം കൊണ്ടുവന്നത്.47 ദിവസത്തെ നിരോധനം കഴിഞ്ഞ് കടലിൽ പോയി വരുന്ന തൊഴിലാളികൾ കൈനിറയെ മീനുകളുമായാണ് തിരികെ വന്നിരുന്നത്.

1980 മുതൽ നിരോധനം വേണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികൾ സമരവുമായി രംഗത്ത് എത്തിയിരുന്നു.അന്നത്തെ എൽ.ഡി.എഫ് സർക്കാർ ഡോ.ബാബു പോൾ കമ്മി​റ്റിക്ക് മുമ്പാകെ തീരക്കടലിൽ നിരോധനം ആവശ്യമാണോ എന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടി​രുന്നു.86 ൽ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ളയു.ഡി.എഫ് സർക്കാർ ഡോ.കലവർ കമ്മറ്റി രൂപീകരിച്ച് പഠനം നടത്തി.തുടർന്ന് മത്സ്യബന്ധന സമയം രാവിലെ മുതൽ വൈകിട്ടു വരെയാക്കി. അന്ന് സംസ്ഥാനത്തെ തീരക്കടലിൽ 1150 ബോട്ടുകളും നാലായിരം ചെറുവള്ളങ്ങളും മാത്രമാണുള്ളത്. 2000 ആയതോടെ കടലിൽ മീൻതീരെകുറഞ്ഞു. നിരോധന സമയത്ത് വിദേശ ട്രോളറുകൾ എത്തി മീൻ കുഞ്ഞുങ്ങളെ തൂത്തുവാരി കൊണ്ടു പോയി​..അന്തരീക്ഷ താപം ഉയർന്നതും മീനുകൾക്ക് വി​നയായി​.തമിഴ്നാട്ടിൽ നിരോധനം ഏപ്രിൽ മുതൽ മേയ് വരെയാണ് .നിരോധനം 47ൽ നിന്ന് 90 ആയി ഉയർത്തണമെന്ന് കേരള സ്വതന്ത്ര്യ മത്സ്യതൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

ഐസ് കമ്പനിയുമായി ബന്ധപ്പെട്ട പതിനായിരങ്ങൾ ദുരിതത്തിലാകുമെന്നതാണ് നി​രോധനത്തി​ന്റെ ദോഷവശം. കടലിൽ 365 ദിവസവും പ്രജനനം നടക്കുന്നുണ്ടെന്നും നിരോധനം കൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും ബോട്ടുടമ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.ജൂലായ് 31 വരെ കേരളക്കരയിലെ മത്സ്യകയറ്റുമതി സ്ഥാപനങ്ങളും ഡീസൽ പമ്പുകളും നിശ്ചലമാകും.

ട്രോളിംഗ്‌ ചൂണ്ട, പേഴ്സീൻ എന്നീ ബോട്ടുകൾക്കാണ് നിരോധനം

. ഇൻബോർഡ്‌ വള്ളങ്ങൾക്കും പരമ്പരാഗത വളളങ്ങൾക്കും നിരോധനമി​ല്ല