പറവൂർ : നഗരസഭ പതിനാറാം വാർഡ് എ.ഡി.എസ് വാർഷികം നഗരസഭാ ചെയർമാൻ രമേശ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് സീത സദാനന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സജി നമ്പിയത്ത്, വി.എ. പ്രഭാവതി, സി.ഡി.എസ് ചെയർപേഴ്സൺ ഗീത പരമേശ്വരൻ, സെക്രട്ടറി ലിസി തോമസ്, അജിത്ത്, ജോസഫ് പടയാട്ടി തുടങ്ങിയവർ സംസാരിച്ചു.