തോപ്പുംപടി: ഹാർബറിനകത്ത് പ്രവർത്തിക്കുന്ന എമിനന്റ് സീഫുഡ് കമ്പനിയിൽ നിന്ന് അമോണിയം വാതകം ചോർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് പമ്പ് ഓപ്പറേറ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മട്ടാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി.