veegaland
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃക്കാക്കര മുനിസിപ്പാലിറ്റി പാർക്കിൽ വീഗാലാന്റ് ഡവലപ്പേഴ്സ് ജനറൽ മാനേജർ പോൾ ചീരനും നഗരസഭാ കൗൺസിലർ ടി.എം. അഷ്‌റഫും ചേർന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.

കൊച്ചി : വീഗാലാൻഡ് ഡെവലപ്പേഴ്‌സ് പരിസ്ഥിതി ദിനത്തിൽ തൃക്കാക്കര എൻ.ജി.ഒ. ക്വാർട്ടേഴ്‌സിനു സമീപം മുനിസിപ്പാലിറ്റി പാർക്കിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ ടി.എം. അഷ്‌റഫും വീഗാലാന്റ് ജനറൽ മാനേജർ പോൾ ചീരനും ചേർന്നാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്. കൗൺസിലറും വീഗാലാൻഡ് സീനിയർ മാനേജർ ഗിരി എസ്. നായരും ചേർന്ന് വൃക്ഷത്തൈ നട്ടു. നവീകരിച്ച പാർക്കിൽ കൂടുതൽ ചെടികൾ നട്ട് ആകർഷകമാക്കുമെന്ന് പോൾ ചീരൻ പറഞ്ഞു.

പരിപാടികൾക്ക് വീഗാലാൻഡ് സീനിയർ മാനേജർ ഗിരി എസ്. നായർ, എം.ഇ.പി. കോ ഓർഡിനേറ്റർ ബിജു എം.പി. എന്നിവർ നേതൃത്വം നൽകി.