കൊച്ചി : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം പറവൂരിലെ കൈതാരം, കോട്ടുവള്ളി പഞ്ചായത്തുകളിലെ അർബുദ രോഗികൾക്ക് 11ന് ഉച്ചയ്ക്ക് 2.30 മുതൽ സൗജന്യചികിത്സയും മരുന്നും നൽകും. ഡോ.സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും.