വൈപ്പിൻ: നൂറ് വർഷം തികയുന്ന എടവനക്കാട് എച്ച് ഐ എച്ച് എസ് സ്‌കൂളിന്റെ ശതാബ്ധിയാഘോഷങ്ങളുടെ പ്രവർത്തങ്ങൾക്ക് ഇന്നലെ സ്‌കൂൾ ഹാളിൽ നടന്ന പരിപാടിയിൽ എസ് ശർമ്മ എം എൽ എ ലോഗോ പ്രകാശനം ചെയ്യ്തതോടെ തുടക്കമായി. തുടർന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി രൂപികരണവും നടത്തി.ഒരു വർഷത്തെ ശതാബ്ധിയാഘോഷങ്ങൾ ആഗസ്റ്റിൽ തുടങ്ങും.

രണ്ടായിരത്തോളം വിദ്യാർഥികളും 92 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും സ്‌കൂളിലുണ്ട്.സ്‌കൌട്ട്, എൻ എസ് എസ്, റെഡ് ക്രോസ്, സ്റ്റുഡൻറ് പൊലീസ് കേഡറ്റ് എന്നിവ സ്‌കൂളിൽ സജീവമാണ്.മുൻ എം എൽ എ സന്ദലാൻ മാസ്റ്റർ, കൊച്ചി യൂണിവേഴ്‌സിറ്റിരജിസ്ട്രാർ ആയിരുന്ന ഡോ. സി കെ കരീം എന്നിവർ സ്‌കൂളിലെ അദ്ധ്യാപകരായിരുന്നു. സാംസ്‌കാരിക സമ്മേളനം, വനിതാ സമ്മേളനം, സർവമത സമ്മേളനം, പൂർവവിദ്യാർഥിസംഗമം, വിദ്യാഭ്യാസ സെമിനാർ തുടങ്ങിയവയോടെയാണ് ശതാബ്ധി ആഘോഷങ്ങളെന്ന് പ്രിൻസിപൽ കെ എ ആബിദ ബീവി, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എൻ കെ മുഹമ്മദ് അയൂബ് , സെക്രട്ടറി ഇ എ മൊയ്ദീൻ എന്നിവർ അറിയിച്ചു.