കൊച്ചി : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യുവ മനോരോഗ വിദഗ്ദ്ധരുടെ ദ്വിദിന ശില്പശാല ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി ദക്ഷിണ മേഖലാ പ്രസിഡന്റ് ഡോ. എ. ജഗദീഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. രാമചന്ദ്രൻ കുട്ടി, ഡോ. പി.ജെ. പ്രതീഷ്, ഡോ. എം.ജെ. ജോൺ തുടങ്ങിയവർ സംസാരിച്ചു. ബംഗളൂരുവിലെ നിംഹാൻസ് ഡിജിറ്റൽ അക്കാഡമിയുമായി സഹകരിച്ച് ടെലിമെഡിസിനിൽ തത്സമയ പരിശീലനവും ക്യാമ്പിൽ സംഘടിപ്പിച്ചു. ഡോ. കെ.എം. രാജേന്ദ്ര, ഡോ. അമൽ ആന്റണി, ഡോ. അനിൽ പ്രഭാകരൻ, ഡോ. സൗമ്യ ഭാസ്കരൻ എന്നിവർ ക്ളാസുകളെടുത്തു. 200 ഒാളം പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.