വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ സർക്കാർ , എയ്ഡഡ്, സി ബി എസ് ഇ സ്‌കൂളുകളിൽ നിന്നും എസ് എസ് എൽ സി,​ പ്ലസ്ടു ഫുൾ എ പ്ലസ്, ഒന്നൊഴികെ എ പ്ലസ് വിജയികളായ 273 വിദ്യാർഥികൾക്ക് അവാർഡുകളും സമ്മാനങ്ങളും നൽകി അനുമോദിച്ചു.

ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വെളിച്ചം പ്രതിഭാ സംഗമത്തിൽ എസ് ശർമ്മ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡി പി ഐ സന്തോഷ് എൻ കെ, ജോ. ഡയറക്ടർ, എം കെ ഷൈൻമോൻ, സിപ്പി പള്ളിപ്പുറം എന്നിവർ സംസാരിച്ചു.വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി , ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി കെ രാധാകൃഷ്ണൻ, ഇ പി ഷിബു, രജിത സജീവ്(കുഴുപ്പിള്ളി), ജിജി സാബു , സഹകരണ ബാങ്ക് പ്രസിഡൻറുമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പി ടി എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. തുടർച്ചയായി എട്ടാം വർഷമാണ് വൈപ്പിൻ മണ്ഡലത്തിലെ വിദ്യാർഥികൾക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. .