adv-santhosh
കുറുപ്പംപടി സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കായത്തുചിറ ശുചീകരണം നഗരസഭ ചെയർപേഴ്‌സൺ സതിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ജലസുരക്ഷ ജനസുരക്ഷാ പദ്ധതിയുടെ ഭാഗമായി കുറുപ്പംപടി സഹകരണബാങ്ക് കാരാട്ടുപള്ളിക്കര കായത്തുചിറ ശുചീകരിക്കുകയും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സതിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.മോഹൻബേബി, എൻ. ജയപ്രകാശ്, ടി.എസ്. സദാനന്ദൻ, റാണി വേണുഗോപാൽ, കെ.ഡി. തോമസ്, ടി.ഒ. ബേബി, സ്വപ്‌നമനോജ്, സി.കെ. രവി എന്നിവർ സംസാരിച്ചു.