പറവൂർ : കനിവ് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാർഷികം ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. പി. രാജീവ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സി.എൻ. മോഹനൻ, ലില്ലി ജോസ് ആൻഡ് ഡെറിക് ജോസ്, യേശുദാസ് പറപ്പിള്ളി, എൻ.എസ്. അനിൽകുമാർ, കെ.എൻ. വിനോദ്, കെ.എ. വിദ്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. സി.എൻ. മോഹൻ നായർ, ടി.ആർ. രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.