library-file
കായനാട് ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ്‌ വിതരണം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ടി. ഉലഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചവരെ കായനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ടി. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡന്റ് ടി.വൈ. രാജൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.സി. ഏലിയാസ്, ഒ.പി. ബേബി, മാറാടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ രാമകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം

പി.ജി. ബിജു, പി.എ. തോമസ്, വി.ജി. ഏലിയാസ്, കെ.കെ. ഭാസ്കരൻ, പി.ബി. സുജീഷ്, ലൈബ്രറി സെക്രട്ടറി എ.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.