കൊച്ചി : എറണാകുളം ജില്ലാ ഗുഡ്സ് ആൻഡ് പാസഞ്ചർ ഒാട്ടോ തൊഴിലാളി കോൺഗ്രസ് നടത്തിയ സൗത്ത് പ്രീപെയ്ഡ് സ്റ്റാൻഡ് സമ്മേളനംഐ. എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. എറണാകുളം ഐ.എൻ.ടി.യു.സി ഒാഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ബി.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഒാട്ടോ തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം ജില്ലാ ജനറൽ സെക്രട്ടറി ബാബു സാനിയും ഐ.ഡി കാർഡ് വിതരണം റീജിയണൽ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈനും നിർവഹിച്ചു. സൈമൺ ഇടപ്പള്ളി, വൈക്കം നസീർ, പി.ഡി. സന്തോഷ് കുമാർ, കെ.ജി. ബിജു, കെ.എം. റഫീഖ്, ഇ.എ. സുധീർ, ഗിൽരാജ്, എം. ഐ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.